വൈക്കം : താലൂക്ക് വെള്ളാള ഐകമത്യസംഘത്തിന്റെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷിനും, കൗൺസിലർ രാജശ്രീ വേണുഗോപാലിനും സമുദായ മന്ദിരത്തിൽ സ്വീകരണം നല്കി. വൈസ് പ്രസിഡന്റ് ആർ.രാജേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി എസ്. ശിവപ്രസാദ് , സുബ്രഹ്മണ്യപിള്ള, ആർ. സുബിത, ഇന്ദു രാജീവ്, ആർ. രവീന്ദ്രനാഥൻ പിള്ള, എസ്. ഹരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. സ്വീകരണത്തിന് നന്ദി അർപ്പിച്ച് ചെയർപേഴ്‌സൺ രേണുക രതീഷും കൗൺസിലർ രാജശ്രീ വേണുഗോപാലും പ്രസംഗിച്ചു.