വൈക്കം : ഓരോ വീട്ടുമുറ്റത്തും ജൈവപച്ചക്കറി കൃഷി നടപ്പാക്കുന്നതിന്റെ ഭാഗമായി വൈക്കം താലൂക്ക് ഫാർമിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം സൗജന്യമായി പച്ചക്കറി തൈകൾ വിതരണം ചെയ്തു. വിതരണം നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.സോമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.ചന്ദ്രബാബു ഏടാടൻ, മുൻസിപ്പൽ കൗൺസിലർ കെ.പി.അശോകൻ, സംഘം ഭാരവാഹികളായ കെ.കെ.സജിവോത്തമൻ, ആർ.അജിത്ത് കുമാർ, ജി.പൊന്നപ്പൻ, കെ.രമേശൻ, സി.ടി.കുര്യാക്കോസ്, സംഘം സെക്രട്ടറി അർച്ചന ടി.എം, അഡ്വ.എം.എസ്.കലേഷ്, കെ.പ്രിയമ്മ എന്നിവർ പ്രസംഗിച്ചു. തക്കാളി , പച്ചമുളക്, വഴുതന, പയർ, വെണ്ട എന്നിവയാണ് വിതരണം ചെയ്തത്.