വൈക്കം : കരപ്പുറം കെ.പരമേശ്വരൻ-എൻ.കെ സുമതിയമ്മ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നവതി ആഘോഷിക്കുന്ന മറവന്തുരുത്ത് ഇലവുംപറമ്പിൽ വാസുവിനെയും, പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന മറവന്തുരുത്ത് വി.ആൻഡ് സൺസ് ടീ,പാൻ ഷോപ്പിനെയും ആദരിച്ചു. ഫൗണ്ടേഷന്റെ ഉപഹാരം എസ്.എൻ.ഡി.പി യോഗം വൈക്കം ടൗൺ ശാഖാ പ്രസിഡന്റ് എൻ.കെ രമേഷ് ബാബു വി.ആൻഡ് സൺസ് പ്രൊപ്രൈറ്റർ ഇ.വി.ബാബുവിന് സമർപ്പിച്ചു. എസ്.എൻ.ഡി.പി യോഗം മറവന്തുരുത്ത് ശാഖാ പ്രസിഡന്റ് ഷാജികാട്ടിത്തറ, വൈസ് പ്രസിഡന്റ് അശോകൻ
പാറായിത്തറ, യൂണിയൻ കമ്മിറ്റിയംഗം പ്രഭാകരൻ മഠത്തിൽപറമ്പിൽ, മുരളീധരൻ കുന്നുംപുറത്ത്കുഴിക്കാട്ടിൽ, സഹദേവൻ രമ്യഭവനം, ട്രസ്റ്റ് ചെയർമാൻ പി.ശിവപ്രസാദ്, ട്രസ്റ്റി സി.ജി ഡാൽമി എന്നിവർ പ്രസംഗിച്ചു.