കോട്ടയം: ജനുവരി വാഹനാപകടങ്ങളുടെ കാലമാണെന്ന് വിലയിരുത്തൽ. ജില്ലയിൽ കഴിഞ്ഞ വർഷം ജനുവരിയിലുണ്ടായത് 17 വാഹനാപകടങ്ങളിലായി 8 മരണമാണ്. ഈ വർഷം ഇതുവരെ 15 പേർ മരിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും ജനുവരിയിലെ അപകടമരണങ്ങൾക്ക് കുറവില്ല.
കഴിഞ്ഞ ജനുവരിയിൽ തിരുവാതുക്കൽ സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് എം.സി റോഡിൽ വാഹനാപകടത്തിൽപ്പെട്ട് മരിച്ചത്. ഇതിനു പിന്നാലെ നിരവധി അപകടങ്ങൾ ജനുവരിയിലുണ്ടായി. എല്ലാം രാത്രി കാലത്തിലായിരുന്നു. മരിച്ചതാകട്ടെ ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരും.
ഇതിനു സമാനമായ അപകടം തന്നെയാണ് ഇക്കുറിയിലും ജില്ലയിലുണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ വർഷവും ഭൂരിഭാഗവും ബൈക്ക് യാത്രക്കാരാണ് മരിച്ചത്. ചങ്ങനാശേരി പ്രദേശത്തു മാത്രം 18 ദിവസത്തിനിടെ 13 ബൈക്ക് അപകടങ്ങളിലായി നാലു പേർ മരിച്ചു. കോടിമത നാലുവരിപ്പാതയിൽ ചിങ്ങവനം മുതൽ കോടിമത വരെയുള്ള ഭാഗത്ത് ഉണ്ടായ 13 അപകടങ്ങളിൽ ഒരാൾ മരിച്ചു. പാലാ പ്രദേശത്ത് 19 അപകടങ്ങളിലായി നാലു പേരും മരിച്ചു.
വില്ലൻ കാലാവസ്ഥ
ജനുവരിയിൽ അപകടമുണ്ടാകുന്നതിന്റെ കാരണങ്ങളിലൊന്ന് കാലാവസ്ഥയാണെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. പകൽ നേരത്തെ അമിത ചൂടും രാത്രിയിലെ തണുപ്പും മൂലം വാഹനം ഒാടിക്കുന്നവർക്ക് ക്ഷീണം അനുഭവപ്പെടും. ഇതുവഴി ശ്രദ്ധമാറുകയും അപകടമുണ്ടാവുകയും ചെയ്യും.
2020 ജനുവരിയിൽ 8 മരണം
ഈ വർഷം ഇതുവരെ 15