കട്ടപ്പന: അളവുതൂക്ക ഉപകരണങ്ങളുടെ പരിശോധനയും മുദ്രവയ്പും കാഞ്ചിയാർ പഞ്ചായത്തിൽ 21ന് രാവിലെ 10.30 മുതൽ 12.30 വരെ ലബ്ബക്കടയിലും വാഴത്തോപ്പ് പഞ്ചായത്തിലും 22 ന് രാവിലെ 10.30 മുതൽ തടിയമ്പാട്ടും കഞ്ഞിക്കുഴി പഞ്ചായത്തിലും 22ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ കഞ്ഞിക്കുഴിയിലും നടക്കും. വ്യാപാരികൾ മുൻവർഷത്തെ പരിശോധനാ സർട്ടഫിക്കറ്റും സ് മേൽവിലാസമെഴുതിയ അഞ്ച് രുപയുടെ പോസ്റ്റൽ കവറും കൊണ്ടുവരണം.