കട്ടപ്പന: വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരെ തിരഞ്ഞെടുത്തു. എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. വികസനം -റെജി ജോണി, ക്ഷേമം-സെൽവി ശേഖർ, ആരോഗ്യംവിദ്യാഭ്യാസം -ജി.പി. രാജൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടു. ജി.പി. രാജൻ ബി.ജെ.പി. അംഗമാണ്. ആദ്യമായാണ് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായി ബി.ജെ.പി. അംഗം തിരഞ്ഞെടുക്കപ്പെടുന്നത്.