കട്ടപ്പന: ശാന്തൻപാറ ഗവ. കോളജിൽ പുതുതായി അനുവദിച്ച എംകോം. ഫിനാൻസ് ആൻഡ് ടാക്‌സേഷൻ കോഴ്സിന്റെ ഉദ്ഘാടനം ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജെ. ഷൈൻ നിർവഹിച്ചു. പ്രിൻസിപ്പൽ ജോബിൻ സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ആർ. ജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.