
പാമ്പാടി: പാമ്പാടി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ചക്കാലയിൽ പരേതനായ സി.വി.ചെറിയാന്റെ ഭാര്യ അന്നമ്മ ചെറിയാൻ (അമ്മിണി 75) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10.30ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 12ന് കോട്ടയം ജറുസലേം മാർത്തോമ്മാ പള്ളിയിൽ. സൗത്ത് പാമ്പാടി മലേ മറ്റത്തിലായ പാറയ്ക്കൽ കുടുംബാംഗമാണ്. മകൾ: ബിനീറ്റാ ചെറിയാൻ (സീ പാസ്സ് എസ്.എം.ഇ.അങ്കമാലി .) മരുമകൻ: ബിനീഷ് (ബാറ്റാ ഷൂ കമ്പനി എറണാകുളം). 25 വർഷം തുടർച്ചയായി പാമ്പാടി പഞ്ചായത്തംഗമായിരുന്നു പരേത.