പാലാ : എസ്. എൻ.ഡി.പി യോഗം മൂന്നിലവ് 5156ാം ശാഖയിൽ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ക്ഷേത്ര സമർപ്പണവും ഭക്തിനിർഭരമായി. ശാഖാ ഭാരവാഹികളായ കെ.പി രവീന്ദ്രൻ, എം.എസ് തങ്കച്ചൻ, എ.കെ. വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ
സ്വാമി ധർമ്മചൈതന്യ, പൂഞ്ഞാർ ബാബു നാരായണൻ തന്ത്രി എന്നിവരുടെ നേതൃത്വത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും കലശാഭിഷേകങ്ങളും നടന്നു. സ്വാമി ധർമ്മചൈതന്യ, പൂഞ്ഞാർ ബാബു നാരായണൻ തന്ത്രികൾ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈൻ വഴി ക്ഷേത്രസമർപ്പണം നിർവഹിച്ചു. മീനച്ചിൽ യൂണിയൻ നേതാക്കളായ എം.ബി ശ്രീകുമാർ, എം.പി സെൻ, ലാലിറ്റ് എസ്. തകടിയേൽ,എം.ആർ ഉല്ലാസ്, സി.റ്റി രാജൻ, അക്ഷര, കെ.ബി അരുൺകുമാർ കുളമ്പള്ളിൽ, വി.കെ. ഗിരീഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സി.കെ. വാസദേവൻ, കെ.പി രവീന്ദ്രൻ, ജോമി വലിയപറമ്പിൽ, റോബിൻ എൻ, അശോക് കുമാർ, രതീഷ് മുണ്ടയാനിയിൽ, ആനന്ദ് എം. അജി എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. പ്രസാദവിതരണം, മഹാപ്രസാദമൂട്ട് എന്നിവയും നടന്നു