mk-sanu,

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 13മത് അവാർഡ് പ്രൊഫ. എം. കെ സാനുവിന്റെ 'ദുരന്ത നാടകം അജയ്യതയുടെ അമര സംഗീതം" എന്ന നിരൂപണഗ്രന്ഥത്തിന് സമ്മാനിക്കും. 50,000 രൂപയും പ്രശസ്തി പത്രവും സി.എൻ കരുണാകരൻ രൂപ കല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് അവാർഡ്. ഡോ. എൻ. അജയകുമാർ, ഡോ.രാധാകൃഷ്ണവാര്യർ, കെ.ബി പ്രസന്നകുമാർ എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മറ്റി . ബഷീറിന്റെ ജന്മദിനമായ 21 ന് തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വച്ച് അവാർഡ് സമർപ്പിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ അഡ്വ. പി.കെ ഹരികുമാർ , സെക്രട്ടറി ഡോ.സി.എം കുസുമൻ എന്നിവർ അറിയിച്ചു.