port

കോട്ടയം: സംസ്ഥാനത്തെ ആദ്യത്തെ ഉൾനാടൻ തുറമുഖമായ കോട്ടയം പോർട്ടിൽ ചരക്ക് നീക്കം സുഗമമാക്കാൻ ഇരുപത്തിയെട്ടിലേറെ കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള പുതിയ ബാർജുകൂടിയെത്തും. നിലവിലുള്ള ബാർജ് വഴി 10 കണ്ടെയ്‌നർ മാത്രമാണ് കൈകാര്യം ചെയ്യാനാകുക. ഇതിനാൽ എല്ലാ ദിവസവും ചരക്കു നീക്കം നടക്കുന്നില്ല. ഇനി കൂടുതൽ ചരക്ക് കുറഞ്ഞ ചെലവിൽ കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാർജ് വഴി കണ്ടെയ്‌നർ വരുമ്പോൾ ഒന്നിനു കുറഞ്ഞത് 4000 രൂപയുടെ ചെലവു കുറവുണ്ടാകും.

നിലവിൽ ഇറക്കുമതി, കയറ്റുമതി ഇനങ്ങളിലായി പ്രതിമാസം 250300 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ കയറ്റുമതി കണ്ടെയ്‌നറുകളുടെ എണ്ണം 6080 വരെയായി. ഒരു വർഷത്തിനുള്ളിൽ ഈ വിഭാഗത്തിൽ 20 ശതമാനം വർധനയുണ്ടായെന്ന് ജനറൽ മാനേജർ രൂപേഷ് ബാബു പറഞ്ഞു. റബർ മാറ്റാണ് ഇതു വഴി കയറ്റുമതി ചെയ്യുന്ന പ്രധാന ചരക്ക്. ഭക്ഷ്യവസ്തുക്കൾ, യന്ത്രഭാഗങ്ങൾ എന്നിവയുമുണ്ട്.
2012ൽ തുറമുഖം വഴിയുള്ള ചരക്കു നീക്കം സാദ്ധ്യമായതു മുതൽ, ഓരോ വർഷവും വ്യക്തമായ വർദ്ധനയുണ്ടാകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.