ചങ്ങനാശേരി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ ഐ.എൻ.ടി.യു.സി സ്വന്തം സ്ഥാനാർത്ഥിയെ നിർത്തും. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ അവഗണിച്ചതിൽ പ്രതിഷേധിച്ചാണിത്. ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം പി.പിതോമസിനെ ചുമതലപ്പെടുത്തി. സെക്രട്ടറിമാരായ പി.ജെ. ബാബു രാജ്, വൈസ് പ്രസിഡന്റ് ബിജു കെ. മാത്യു, മാർട്ടിൻ കെ,വി, എം.വി ജോസഫ്, കുഞ്ഞുമോൻ ദേവസ്യ, മോനപ്പൻ, വിൻസെന്റ്, ജോയ്, ബെന്നി, സജി, താഹുദീൻ, സോജൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.