നെടുംകുന്നം: സാമൂഹ്യവിരുദ്ധർ വാഴക്കൃഷി നശിപ്പിച്ചതായി പരാതി. നെടുംകുന്നം ഇടത്തിനകത്തുപടി ഇടക്കല്ലിൽ ഇ.കെ ഇയ്യോയുടെ പുരയിടത്തിലെ വാഴക്കൃഷിയാണ് നശിപ്പിച്ചത്. പത്തോളം വാഴ വിത്തുകൾ പിഴുതെറിഞ്ഞ നിലയിലാണ്. കഴിഞ്ഞ ദിവസം വീട്ടിലെ വൈദ്യുത മീറ്റർബോർഡും, ഗെയിറ്റിന്റെ ഗ്രില്ലും മോട്ടോർപുരയിലെ മീറ്ററും നശിപ്പിച്ചിരുന്നു. കറുകച്ചാൽ പൊലീസിൽ പരാതി നൽകി.