കോട്ടയം : അയർക്കുന്നം പഞ്ചായത്തിലെ വിവിധ റോഡുകൾക്ക് ഉമ്മൻചാണ്ടി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് തുക അനുവദിച്ചു. അയർക്കുന്നം - ആറുമാനൂർ, ഗൂർഖണ്ഡ സാരി - കറ്റോട് റോഡ് : 10 ലക്ഷം , ആറുമാനൂർ പബ്ലിക് ലൈബ്രറി : 2 ലക്ഷം, നാഞ്ഞിലത്തു പടി - ചെത്തികുളം റോഡിൽ പോസ്റ്ററിട്ടു ലൈൻ വലിക്കുന്നതിന് : 1 ലക്ഷം, ഇന്റർലോക്ക് ഇടുന്നതിന്: 8.4 ലക്ഷം എന്നിവയാണ് അനുവദിച്ചത്. അയർക്കുന്നം വികസന സമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.