പാമ്പാടി: എസ്.എൻ.ഡി.പി യോഗം 265ാം നമ്പർ പാമ്പാടി ശായുടെ നേതൃത്വത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയികൾക്ക് സ്വീകരണം നൽകി. ശാഖാ പരിധിയിലെ അംഗങ്ങളായ കെ.ഐ കുര്യൻ കുഴിയത്തറ (ഷിബു), ഷേർളി , ശാഖാ യൂണിയൻ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഹരികുമാർ, സന്ധ്യ രാജേഷ്, രമണി ശശിധരൻ എന്നിവരെയാണ് അനുമോദിച്ചത്. ശാഖാ പ്രസിഡന്റ് കെ.എൻ ഷാജിമോൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ.ശാന്താറാം റോയി ഉദ്ഘാടനം നിർവഹിച്ചു. ശാഖാ സെക്രട്ടറി കെ.എൻ രാജൻ, പാർത്ഥിവ് പി.ബാബു, ശാഖാ പ്രസിഡന്റ് കെ.എൻ ഷാജിമോൻ എന്നിവർ സംസാരിച്ചു.