തോട്ടകം : വല്യാറമ്പത്ത് കുപ്പേടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരഭരണി ഉത്സവത്തിന് മനയത്താ​റ്റില്ലത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ മനയത്താ​റ്റില്ലത്ത് വിഷ്ണു നമ്പൂതിരി കൊടിയേ​റ്റി. മേൽശാന്തി അയ്യർകുളങ്ങര മധുകൃഷ്ണൻ നമ്പൂതിരി സഹകാർമ്മികത്വം വഹിച്ചു. 22 ന് ഭരണി, വലിയ വിളക്ക്. 23 ന് രാവിലെ 9 ന് ആറാട്ട്.