വൈക്കം : താലൂക്ക് ഫാമിംഗ് ആൻഡ് മാർക്ക​റ്റിംഗ് സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തിൽ സുഭിക്ഷം 2021 പദ്ധതിയുടെ ഭാഗമായി അംഗങ്ങൾക്ക് സൗജന്യ പച്ചക്കറിതൈകൾ വിതരണം ചെയ്തു. പച്ചമുളക്,വെണ്ട,വഴുതന, തക്കാളി, പയർ തുടങ്ങിയ തൈകളാണ് വിതരണം ചെയ്തത് .സംഘത്തിലെ അംഗങ്ങൾക്ക് വിഷരഹിതമായ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംഘം ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ രേണുക രതീഷ് തൈ വിതരണം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി. സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വ: ചന്ദ്രബാബു എടാടൻ, മുനിസിപ്പൽ കൗൺസിലർ കെ.പി.അശോകൻ എന്നിവർ പ്രസംഗിച്ചു.