വൈക്കം : എസ് എൻ ഡി.പി യോഗം 1 13ാം ചെമ്മനത്തുകര ശാഖയിലെ കുട്ടിയമ്മ കുടുംബ യൂണി​റ്റിന്റെ വാർഷികത്തോടനുബന്ധിച്ച് മഹാകവി കുമാരനാശാന്റെ 97മത് ചരമ വാർഷികാചരണം നടത്തി. സോമൻ പുത്തൻതറയുടെ വസതിയിൽ ചേർന്ന സമ്മേളനം ശാഖാ വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ സാജു പുത്തൻതറ അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണ ഗുരു വിചാര കേന്ദ്രം ഡയറക്ടർ അഡ്വ.രമണൻ കടമ്പറ അനുസ്മരണ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എൻ.കെ കുഞ്ഞുമണി, യൂണിയൻ പഞ്ചായത്ത് കമ്മ​റ്റിയംഗം വേലായുധൻ മനോജ് മന്ദിരം, യൂണിയൻ കമ്മ​റ്റിയംഗം മധു പുത്തൻതറ, ശാഖാ കമ്മ​റ്റിയംഗം കെ.പി.ഉത്തമൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സരീഷ് പുത്രേഴത്ത്, വനിതാസംഘം പ്രസിഡന്റ് സുമാ ശിവദാസ്, സെക്രട്ടറി ബിജി അനിൽകുമാർ, യുത്ത്മൂവ്‌മെന്റ് നോമിനി കെ.ജയശങ്കർ, കൺവീനർ സൂര്യാ പ്രഭാഷ് എന്നിവർ പ്രസംഗിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു