കോട്ടയം: ക്ഷയം,എച്ച്.ഐ.വി രോഗത്താൽ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവരെ സഹായിക്കാൻ രൂപം കൊടുത്ത അക്ഷയ ട്രസ്റ്റിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12.30ന് കളക്ടർ എം.അഞ്ജന നിർവഹിക്കും. ആദ്യ സഹായവും കളക്ടർ വിതരണം ചെയ്യും. ഡി.എം.ഒ ഡോ.ജേക്കബ് വറുഗീസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ ടി.ബി ഓഫീസർ ഡോ.ട്വിങ്കിൾ പ്രഭാകർ, ജില്ലാ പ്രോജക്ട് മാനേജർ ഡോ.വ്യാസ് സുകുമാരൻ,മാനേജിംഗ് ട്രസ്റ്റി ഫാ.ഉമ്മൻ വി.വർക്കി, കെ.ജി.എം.ഒ ജില്ലാ പ്രസിഡന്റ് ഡോ.മനോജ് കെ.എ എന്നിവർ സംസാരിക്കും. രോഗികൾക്ക് സഹായമൊരുക്കുകയും തൊഴിൽ പരിശീലനം നൽകുകയുമാണ് ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യം. അടിച്ചിറ കേന്ദ്രമായാണ് ട്രസ്റ്റിന്റെ പ്രവർത്തനം. ഫോൺ: എം.ജെ. സെബാസ്റ്റ്യൻ: 9447018405, ഡോ.കെ.എസ്. രജനി: 9744897878.