കോട്ടയം: എസ്.എൻ.ഡി.പി യോഗം മറിയപ്പള്ളി ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ കിരീട സമർപ്പണം നടന്നു. കിരീടം നിർമിച്ച മുരുകൻ ആചാരിയിൽ നിന്ന് കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഏറ്റുവാങ്ങി. വിശിഷ്ടാഥിതി സ്വാമി ധർമ്മചൈതന്യയെ യൂണിയൻ സെക്രട്ടറി ആർ.രാജീവ് പൂർണകുംഭം നൽകി സ്വീകരിച്ചു. വിശേഷ ദിവസങ്ങളിലാണ് കിരീടം ചാർത്തുക.പ്രസിഡന്റ് അനിയച്ചൻ, വൈസ് പ്രസിഡന്റ് അജിത് സി.മോഹൻ,സെക്രട്ടറി പ്രസന്നൻ ശ്രീരാഗം എന്നിവർ നേതൃത്വം നൽകി.