കോട്ടയം:ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരെ തിരഞ്ഞെടുത്തു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി വൈസ് പ്രസിഡന്റ് ടി. എസ് ശരത്തും, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി മഞ്ജു സുജിത്ത്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായി ജസ്സി ഷാജൻ, ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്‌സണായി പി.എസ് പുഷ്പമണി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി ഗിരീഷ് കുമാർ ടി. എന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായി രാധാ വി.നായർ, റെജി എം.ഫിലിപ്പോസ്, പ്രൊഫ. റോസമ്മ സോണി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായി കെ.വി ബിന്ദു, രാജേഷ് വാളിപ്ലാക്കൽ, നിബു ജോൺ എരുത്തിക്കൽ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായി ഹൈമി ബോബി, ശുഭേഷ് സുധാകരൻ, സുധാ കുര്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായി പി.ആർ അനുപമ,ജോസഫ് പുത്തൻകാല,വൈശാഖ് പി.കെ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായി ഹേമലത പ്രേംസാഗർ,പി.എം മാത്യു, ജോസ്‌മോൻ മുണ്ടക്കൽ എന്നിവരെയും തിരഞ്ഞെടുത്തു.