അടിമാലി: ആയിരമേക്കർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം 24 മുതൽ 28 വരെ നടക്കും. 24 ന് രാവിലെ 6 ന് ഗുരുപൂജ .6.30ന് ഗണപതിഹവനം. 8.50 ന് കൊടിമരം മുറിക്കൽ.9 ന് കലശപൂജ 10 ന് കലശാഭിഷേകം തുടർന്ന് ഉച്ചപൂജ. 6.30ന് ദീപാരാധന തുടർന്ന് 6.45 നും 7.30 നും മദ്ധ്യേ ക്ഷേത്രം തന്ത്രി പി .യു .ശങ്കരൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി അമൽ ശാന്തിയുടെയും ക്ഷേത്രം ശാന്തി ഹരി ശാന്തിയുടെയും കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും.25 ന് പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ 9 ന് നവകം, പഞ്ചഗവ്യം.26 ന് പതിവ് ക്ഷേത്ര ചടങ്ങുകൾ.27 ന് രാത്രി 9.30 ന് പള്ളിവേട്ട.27 ന് 11 ന് തിരുവാറാട്ട്, വലിയ കണിക 2 ന് കലശാഭിഷേകം ഉച്ചപൂജ ,കൊടിയിറക്ക് .