ചങ്ങനാശേരി: ടൂറിസം, വ്യാപാരം, ഐടി, കുടിവെള്ളം, മാലിന്യ നിർമ്മാർജനം എന്നീ മേഖലകളിൽ ചങ്ങനാശേരിയുടെ സാധ്യതകൾ പ്രാവർത്തികമാക്കാൻ ആശയങ്ങളുമായി വിഷൻ 2025. ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ എല്ലാവിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി ചർച്ചകളും ആശയ വിനിമയവും സംഘടിപ്പിക്കുമെന്ന് വിഷൻ ചെയർമാൻ കെ.എഫ്.വർഗീസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി നടത്തുന്ന ശില്പശാല ഫെബ്രുവരി ആറിന് വൈകിട്ട് നാലിന് മുൻമന്ത്രി പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിഷൻ ചെയർമാൻ കെ.എഫ് വർഗീസ് അദ്ധ്യക്ഷത വഹിക്കും. പി.ഡബ്ലി.യു.ഡി മുൻ ചീഫ് എൻജിനീയർ ജെയ്ക് ജോസഫ്, ആന്റണി കുര്യൻ, വിനോദ് പണിക്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ജലപാതകൾ, കുമരകവുമായി ബന്ധപ്പെടുത്തി ടൂറിസം സാധ്യതകൾ, ചങ്ങനാശേരി - കോട്ടയം കനാൽ റോഡ്, കണ്ടെയ്‌നർ ടെർമിനൽ, സചിവോത്തമപുരം കോളനിയുടെ വികസനം,റിംഗ് റോഡുകൾ, ഷോപ്പിംഗ് തെരുവുകൾ, മിഡ് കേരള മിനി സിലിക്കൺ വാലി എന്നിവയാണ് പ്രധാനമായും
വിഷൻ 2025 ലെ പ്രധാന ആശയങ്ങൾ.