കോട്ടയം: കാണക്കാരി ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം 23 മുതൽ 25 വരെ നടക്കും. 23ന് രാവിലെ 5.30ന് ആചാര്യ വരണം. ക്ഷേത്രം തന്ത്രി സുനിൽ ശാന്തിയെ ശാഖാ പ്രസിഡന്റ് ഇൻചാർജ് വി.എം.രാജേന്ദ്രൻ പൂർണകുംഭം നൽകി സ്വീകരിക്കും. 7.30ന് ഗുരുപൂജ. 7.45ന് ഗുരുദേവ ഭാഗവത പാരായണം, 9ന് വിശേഷാൽ ചതുർത്ഥി, ധാര, പഞ്ചഗവ്യം. 10ന് മഹാമൃത്യുഞ്ജയ ഹോമം. വൈകിട്ട് 6.45ന് വിശേഷാൽ പൂജ. 24ന് പതിവ് ചടങ്ങുകൾ. രാവിലെ 9.30ന് അഷ്ടാഭിഷേകം, വൈകിട്ട് 6.45ന് വിശേഷാൽ പൂജ. 7ന് ഭഗവത്‌സേവ, സുദർശന ഹോമം. 25ന് രാവിലെ എട്ടിന് കലശപൂജ, 9.30ന് കലശം എഴുന്നള്ളിപ്പ്, 11.30ന് പന്തിരുനാഴി പൂജ. വൈകിട്ട് 6.30ന് താലപ്പൊലി സമർപ്പണം.