കട്ടപ്പന: സംസ്ഥാന ബജറ്റിൽ പരമ്പരാഗത വിശ്വകർമ്മ തൊഴിലാളികളെ അവഗണിച്ചതായി അഖില കേരള വിശ്വകർമ്മ മഹാസഭ ഇടുക്കി താലൂക്ക് യൂണിയൻ പ്രസിഡന്റ് ഇ.ആർ. രവീന്ദ്രൻ. 45 ലക്ഷത്തോളമുള്ള വിശ്വകർമജരുടെ തൊഴിൽ ഉന്നമനത്തിന് സർക്കാർ ഒന്നം ചെയ്യാത്ത സാഹചര്യത്തിൽ സമരപരിപാടികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.