കട്ടപ്പന: വ്യാദ്യോപകരണ പരിശീലക രംഗത്ത് അര നൂറ്റാണ്ട് പിന്നിടുന്ന കട്ടപ്പന സ്വദേശി ബേബി മുളവനാലിനെ കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയുടെ നേതൃത്വത്തിൽ ഇന്ന് ആദരിക്കും. വൈകിട്ട് 4.15ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസഫ് പുളിക്കൽ ഉപഹാരം നൽകും. ഫൊറോന വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ, ഫാ. ആൽവിൻ കാർലോസ്, ഫാ. സുനിൽ ചെറുശേരി തുടങ്ങിയവർ പങ്കെടുക്കും. വിവിധ പള്ളികളിൽ സംഗീത പരിശീലകനായി ബേബി സേവനമനുഷ്ഠിച്ചിട്ടുണ്ട്.