എരമേലി : പത്തുവർഷം മുമ്പ് ശബരിമലയിൽ ആരംഭിച്ച പുണ്യം പൂങ്കാവനം ശുചീകരണ ബോധവത്ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് എരുമേലി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റ ഉദ്ഘാടനം നിർവഹിക്കും. പുണ്യം പൂങ്കാവനം സംസ്ഥാന കോർഡിനേറ്ററും പൊലീസ് ഇൻസ്‌പെക്ടർ ജനറലുമായ പി.വിജയൻ, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, മാമാങ്കം സിനിഫ്രെയിം മാസ്റ്റർ അച്യുതൻ തുടങ്ങിയവർ പങ്കെടുക്കും.