കട്ടപ്പന: തമിഴ്നാട് കമ്പത്ത് ബൈക്കും പിക് അപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ പുളിയന്മല കാമാക്ഷിവിലാസം ജയരാജ് -രേവതി ദമ്പതികളുടെ മകൻ ശരവണനാ(20) ണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയായിരുന്നു അപകടം. പുളിയൻമലയിൽ ഏലത്തോട്ടവും വീടുമുള്ള ഇവരുടെ സ്വദേശം കമ്പത്താണ്. കമ്പത്തുനിന്ന് പുളിയൻമലയിലെ വീട്ടിലേക്ക് ശരവണൻ ബൈക്കിൽ വരുന്നതിനിടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് കമ്പത്ത് നടക്കും. രാജേശ്വരി, നിത്യശ്രീ എന്നിവർ സഹോദരിമാരാണ്.