പാലാ: കുറ്റകൃത്യങ്ങളും മാലിന്യം തള്ളുന്നത് ഉൾപ്പെടെയുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങൾ തടയാൻ പൊതുജനങ്ങളുടെ സഹായം കൂടിയേ തീരൂവെന്ന് കോട്ടയം പൊലീസ് ചീഫ് ജി. ജയദേവ് പറഞ്ഞു.

രാമപുരം പൊലീസിന്റെ നേതൃത്വത്തിൽ രാമപുരം ടൗണിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പാലാ ഡിവൈ.എസ്.പി സാജു വർഗ്ഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വെളിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം, സി.ഐ അജേഷ് കുമാർ, എസ്.ഐ ഡിനി, ജനമൈത്രി സി.ആർ.ഓ രാജപ്പൻ, പ്രശാന്ത് കുമാർ, പൊലീസ് അസോസിയേഷൻ പ്രസിഡന്റ് അജേഷ് കുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.
വിവിധ സംഘടനകളുടെ സഹകരണത്തോടെ രാമപുരം ടൗൺ, മാർ ആഗസ്തീനോസ് കോളജ്, അമ്പലം ഭാഗം, പള്ളിയാമ്പുറം ക്ഷേത്രം ഭാഗം എന്നിവിടങ്ങളിലായി 11 സി.സി. ടി.വി കാമറകളാണ് സ്ഥാപിച്ചത്.