മുക്കൂട്ടുതറ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി ആറിന് കൊടിയേറി 11ന് ആറാട്ടോടെ സമാപിക്കും. ആറിന് പുലർച്ചെ നാലിന് ഹരിനാമകീർത്തനം , അഞ്ചിന് പള്ളിയുണർത്തൽ , 5.15 ന് നിർമ്മാല്യ ദർശനം , ഗണപതിഹവനം. ആറിന് ഉഷപൂജ , മറ്റ് വിശേഷാൽ പൂജകൾ. വൈകിട്ട് അഞ്ചിന് കൊടിക്കൂറ സമർപ്പണം. ലക്ഷ്മി വിലാസത്തിൽ ആർ.സുഭാഷ് കൊടിക്കൂറ സമർപ്പിക്കും. ആറിന് കുരുപ്പക്കാട്ട് മന നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി പ്രശാന്ത് കെ. നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലും കൊടിയേറ്റ്. ആറ് മുതൽ 11 വരെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര ചടങ്ങുകൾ നടക്കും. 11ന് വൈകിട്ട് നാലരയ്ക്ക് ആറാട്ട് സദ്യ , അഞ്ചിന് ക്ഷേത്രസന്നിധിയിൽ നിന്ന് ആറാട്ട് പുറപ്പാട്. ആറിന് ക്ഷേത്ര കുളത്തിൽ ആറാട്ട്, 6.30ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്. തുടർന്ന് കൊടിയിറക്കും വലിയ കാണിക്കയും. കൊവിഡ് പശ്ചാത്തലത്തിൽ ഒരു സമയം അഞ്ചിലധികം ഭക്തർക്ക് ക്ഷേത്രത്തിലേയ്ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് ക്ഷേത്ര യോഗം പ്രസിഡൻ്റ് സി.സി സുരേഷ് ബാബു ചെമ്പനാലും , ജനറൽ സെക്രട്ടറി വി.എം രാജനും അറിയിച്ചു.