പാലമറ്റം: പാലമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട്, മേൽശാന്തി മടക്കിൽമംഗലം വിഷ്ണു നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. 25വരെ ദിവസവും പുലർച്ചെ മുതൽ വിശേഷാൽ പൂജകൾ, ഭാഗവത പാരായണം, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ശ്രീഭൂതബലി. 26ന് 8.30ന് സർപ്പനടയിൽ നൂറുംപാലും, 10ന് ഉത്സവബലി ദർശനം. 27ന് രാവിലെ 8.30ന് ശ്രീബലി, അൻപൊലി, വൈകീട്ട് 6.30ന് സേവ, അൻപൊലി, 9.30ന് പള്ളിവേട്ട. 28ന് വൈകീട്ട് 3.30ന് കൊടിയിറക്ക്, ആറാട്ട്പുറപ്പാട്, ആറിന് ആറാട്ട് വരവേൽപ്പ്.


ഉത്സവം ഇന്ന് സമാപിക്കും


കങ്ങഴ: ഇടയിരിക്കപ്പുഴ ഉമാമഹേശ്വര ക്ഷേത്രത്തിലെ ഉത്സവം ബുധനാഴ്ച സമാപിക്കും. 9.25ന് കലശപൂജ, 10ന് കലശാഭിഷേകം. വൈകീട്ട് അഞ്ചിന് അൻപൊലി, പറവഴിപാട്. 5.45ന് ഘോഷയാത്ര, ഏഴിന് പുഷ്പാഭിഷേകം, 7.30ന് സംഗീത സന്ധ്യ.