ചങ്ങനാശേരി: വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ മോർക്കുളങ്ങര കളത്തിൽ വീട്ടിൽ കെ.കെ ചന്ദ്രന്. ഡബ്ല്യു ഒ 686840 എന്ന നമ്പരിനാണ് സമ്മാനം. ചങ്ങനാശേരി ടു ആർ ലോട്ടറി ഏജൻസിയിൽ നിന്ന് എടുത്ത് വിൽപ്പന നടത്തുന്ന ഉത്തമനിൽ നിന്നാണ് ലോട്ടറി വാങ്ങിയത്.
45 വർഷമായി തടിമില്ലിലായിരുന്നു ചന്ദ്രന് ജോലി. അടുത്തിടെ ജോലി നിർത്തി വീട്ടിൽ വിശ്രമത്തിലായിരുന്നു. സമ്മാനാർഹമായ ടിക്കറ്റ് സൗത്ത് ഇന്ത്യൻ ബാങ്ക് ചങ്ങനാശേരി ശാഖയിൽ ഏൽപ്പിച്ചു. നികുതിയും ഏജന്റ് കമ്മീഷനും കഴിഞ്ഞ് 47.15 ലക്ഷം രൂപ ചന്ദ്രന് ലഭിക്കും. ഭാര്യ: ശ്യാമള. മകൻ: രതീഷ് ചന്ദ്രൻ.