കോട്ടയം : കെ.കെ റോഡിൽ വടവാതൂർ ജംഗ്ഷനിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റു. പാമ്പാടി പൊത്തൻപുറം സ്വദേശി ടൈറ്റസ്, വടവാതൂർ ശാന്തിഗ്രാം സ്വദേശി അതുൽ ഷിബു, കളത്തിപ്പടി സ്വദേശി ടിനു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു അപകടം. കോട്ടയത്തേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കും മണർകാട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ആക്ടീവയുമാണ് നേർക്കുനേർ കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷയെ മറികടന്ന് എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ടൈറ്റസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നു. ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു.