കോട്ടയം : നാഗമ്പടം മഹാദേവക്ഷേത്രത്തിലെ ഉത്സവം ക്ഷേത്രം തന്ത്രി കുമരകം ഗോപാലന്റെയും മേൽശാന്തി കുമരകം രജീഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. കൊടിയേറ്റിന് മുന്നോടിയായി രാവിലെ ക്ഷേത്രത്തിൽ മൃത്യുഞ്ജയഹോമം നടത്തി. തുടർന്ന് ഗുരുദേവക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠാ വാർഷിക വിശേഷാൽ പൂജ നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ഷേത്രത്തിൽ കൊടിയേറ്റ് ഉൾപ്പെടെയുള്ള ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിൽ ഭക്തർക്ക് കൊടിയേറ്റ് ദർശിക്കുന്നതിന് അവസരമുണ്ടായിരുന്നു. നാളെ രാവിലെ 10.15ന് ഇളനീർ തീർത്ഥാടന വ്രതാരംഭം, 10.30ന് ഉത്സബലി, 12.30ന് ഉത്സബലി ദർശനം. വൈകിട്ട് 5.30ന് കാഴ്‌ചശ്രീബലി. 22ന് രാവിലെ 10.30ന് ഉത്സവബലി, 12.30ന് ഉത്സവബലി ദർശനം. വൈകിട്ട് 5.30ന് കാഴ്‌ചശ്രീബലി. വൈകിട്ട് ഏഴരയ്‌ക്ക് വിളക്കിനെഴുന്നെള്ളിപ്പ്. 23ന് വൈകിട്ട് ഏഴിനു ഭഗവതിസേവ, ഏഴരയ്ക്ക് വിളക്കിനെഴുന്നെള്ളിപ്പ്. 24ന് രാവിലെ 11ന് ഇളനീർ അഭിഷേകം, പുഷ്‌പാഭിഷേകം, വൈകിട്ട് 5.30ന് കാഴ്‌ചശ്രീബലി. വൈകിട്ട് ഏഴരയ്ക്ക് വിളക്കിനെഴുന്നള്ളിപ്പ്. പള്ളിവേട്ട ദിവസമായ 25ന് വൈകിട്ട് ആചാര്യ അനുസ്‌മരണം. ക്ഷേത്രാചാര്യൻ ബോധാനന്ദ സ്വാമിയുടെ അനുസ്‌മരണ ചടങ്ങുകൾ. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ജ്യോതി പ്രകാശനം ചെയ്യും. രാത്രി 9.30ന് പള്ളിവേട്ട പുറപ്പാട്. രാത്രി 10.30ന് പള്ളിനായാട്ട്. ആറാട്ട് ദിവസമായ 26ന് രാവിലെ 6ന് പള്ളിയുണർത്തൽ, വൈകിട്ട് 5ന് യാത്രാബലി, ആറാട്ട് പുറപ്പാട്. 5.45ന് ആറാട്ട് വിളക്ക്, 6ന് ആറാട്ട്, 8ന് ആറാട്ട് എഴുന്നെള്ളിപ്പ്, 10ന് കൊടിയിറക്ക്. ക്ഷേത്രത്തിൽ ഇന്ന് രാവിലെ 5ന് - നടതുറക്കൽ , നിർമ്മാല്യ ദർശനം രാവിലെ 9ന് - മൃത്യുഞ്ജയഹോമം രാവിലെ 10.30ന് - ഉത്സവബലി ഉച്ചയ്ക്ക് 12.30ന് - ഉത്സവബലി ദർശനം വൈകിട്ട് 5.30ന് - കാഴ്ച ശ്രീബലി വൈകിട്ട് 6.30ന് - ദീപാരാധന, ഗുരുപൂജ , ചുറ്റുവിളക്ക് വൈകിട്ട് 7.30ന് വിളക്കിന് എഴുന്നെള്ളിപ്പ്.