vagomon

ഇടുക്കി: റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖ ചമച്ച് വാഗമണ്ണിൽ സ്വകാര്യ വ്യക്തി കൈയേറിയ ഭൂമി ഒഴിപ്പിക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. 1989ൽ വാഗമൺ റാണിമുടി എസ്റ്റേറ്റ് ഉടമ ജോളി സ്റ്റീഫൻ കൈയേറിയ 55 ഏക്കർ സർക്കാർ ഭൂമി ഒഴിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. 55 ഏക്കറിലെ 12 പട്ടയങ്ങൾ റദ്ദാക്കുന്നതിനൊപ്പം ഇതിലെ മുഴുവൻ ആധാരങ്ങളും റദ്ദു ചെയ്യാനുമാണ് കളക്ടർ ഉത്തരവിട്ടത്. ഭൂമി ഏറ്റൈടുക്കുന്നതിനായി പീരുമേട് എൽ.ആർ തഹസിൽദാരെയും ചുമതലപ്പെടുത്തി. വ്യാജ പട്ടയങ്ങളുണ്ടാക്കി കൈയേറ്റത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിനും ശുപാർശ ചെയ്തു.