കാഞ്ഞിരപ്പള്ളി: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തിനെതിരെ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ദേശീയപാത കാഞ്ഞിരപ്പള്ളി ഓഫീസിലേക്ക് മാർച്ച് നടത്തി. ഫെഡറേഷൻ കാഞ്ഞിരപ്പള്ളി, വാഴൂർ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തിൽ പേട്ട സ്‌കൂൾ ജംഗ്ഷനിൽ നിന്നുമാരംഭിച്ച മാർച്ചിലും, തുടർന്ന് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന സമരതെരുവിലും ഭിശേഷിക്കാർ ഉൾപ്പെടെ നൂറ് കണക്കിന് വഴിയോര കച്ചവടക്കാർ അണിചേർന്നു.ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ഇഖ്ബാൽ സമരം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഏരിയാ പ്രസിഡന്റ് സാജൻ വർഗീസ് അദ്ധ്യക്ഷനായി.സി.ഐ.ടി.യു ജില്ലാ ട്രഷറർ വി.പി.ഇബ്രാഹിം, ജില്ലാ ജോ. സെക്രട്ടറി വി.പി.ഇസ്മായിൽ, ഏരിയ സെക്രട്ടറി പി.എസ്.സുരേന്ദ്രൻ, വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എം.എച്ച്.സലീം, സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുകേഷ് മുരളി, സലീന മജീദ്, കെ.കെ.സുരേഷ്,വി.പി.കൊച്ചുമോൻ, എം.എ.ജലീൽ, സലീം, ജില്ലാ കമ്മറ്റിയംഗങ്ങളായ എം.ജി. റെജി,സജി മാത്യു വാഴൂർ,സി.ഐ.ടി.യു ഏരിയ ഭാരവാഹികളായ പി.കെ.കരുണാകരപിള്ള, വി.എൻ.രാജേഷ് എന്നിവർ പ്രസംഗിച്ചു.