കാഞ്ഞിരപ്പള്ളി: സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ടി.ആർ രഘുനാഥൻ നയിക്കുന്ന പ്രചരണ ജാഥ ഇന്ന് മുതൽ 22 വരെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. 20 ന് വൈകുന്നേരം നാലിന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ ജെ തോമസ് ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 9.30ന് കൂട്ടിക്കലിൽ നിന്നും ആരംഭിച്ച് വൈകുന്നേരം ആറിന് പള്ളിക്കത്തോട്ടിലും 22ന് രാവിലെ 9.30 ന് അയർക്കുന്നത്തെ മണലിൽ നിന്നുമാരംഭിച്ച് വൈകുന്നേരം 6.30ന് കുമരകത്തും സമാപിക്കും.