കാഞ്ഞിരപ്പള്ളി: തമ്പലക്കാട് വണ്ടനാമല കോളനി റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികൾക്കായി 16.5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചു.1995 ൽ കടക്കയം പടിയിൽ നിന്നും വണ്ടനാമല കോളനിയിലേക്ക് നിർമ്മിച്ച റോഡ് വർഷങ്ങളായി തകർന്ന നിലയിലായിരുന്നു. റോഡിന്റെ പുനർ നിർമ്മാണ ഉദ്ഘാടനം എൻ.ജയരാജ് എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വിമല ജോസഫ് അദ്ധ്യക്ഷത വഹിച്ചു.