കട്ടപ്പന: ഭർത്താവ് ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവതി മരിച്ചു. കടശിക്കടവ് സ്വദേശി മഹേശ്വരന്റെ ഭാര്യ ലോകലക്ഷ്മി(കൗസല്യ-23) യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കുമളി-മൂന്നാർ സംസ്ഥാനപാതയിൽ അണക്കരയ്ക്ക് സമീപം പാമ്പുപാറയിലാണ് അപകടം. മഹേശ്വരൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ കൗസല്യയും രണ്ട് മക്കളുമാണ് ഉണ്ടായിരുന്നത്. അണക്കരയിൽ നിന്ന് കടശിക്കടവിന് വരുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ അണക്കരയിലേയും പിന്നീട് കട്ടപ്പനയിലേയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും കൗസല്യയെ രക്ഷിക്കാനായില്ല.