shivan

കുമരകം: തിരുവാർപ്പ് ക്ഷേത്രത്തിലെ തകിൽ വാദ്യ ജീവനക്കാരൻ പി.എം.ശിവപ്രസാദിനെ (55) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്ര ജീവനക്കാർ താമസിക്കുന്ന കെട്ടിടത്തിനുള്ളിലാണ് ഇന്നലെ വൈകുന്നേരം 6.45 ഓടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുമരകം പുതിയകാവ് ക്ഷേത്രത്തിലും പ്രവർത്തിച്ചിട്ടുള്ള ശിവപ്രസാദ് കങ്ങഴ പരിയാരമംഗലം മാധവ പണിക്കരുടെ മകനാണ്. ഭാര്യ ജയശ്രീ.