കോട്ടയം : എസ്.എൻ.ഡി.പി യോഗം ബാലജനയോഗം കോട്ടയം യൂണിയൻ സമിതി ജില്ലാ അടിസ്ഥാനത്തിൽ നടത്തിയ ഗുരുദേവ കൃതി ആലാപന മത്സര വിജയികൾ. വിനായകഷ്ടകത്തിൽ ചെങ്ങളം വടക്ക് ശാഖയിലെ ബി.എസ്. ശ്രീനന്ദ ഒന്നാം സ്ഥാനവും പാമ്പാടി ശാഖയിലെ ആഷിമ ഷിബു രണ്ടാം സ്ഥാനവും നേടി. ജനനീ നവരത്‌നമഞ്ജരിയിൽ പാമ്പാടി ശാഖയിലെ പാർത്ഥിവ് പി.ബാബു, കൂരോപ്പട ശാഖയിലെ നന്ദന രാജേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ആത്മോപദേശ ശതകത്തിൽ പങ്ങട ശാഖയിലെ ആദിത്യ സലിമോൻ ഒന്നാം സ്ഥാനവും മെഡിക്കൽ കോളേജ് ശാഖയിലെ ടി.എ അർച്ചന രണ്ടാം സ്ഥാനവും നേടി.