കോട്ടയം : അഗ്രിക്കൾച്ചറൽ പെൻഷണേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കളക്ടറേറ്റ് ധർണ സംസ്ഥാന പ്രസിഡന്റ് ടി.എം വർഗീസ് ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം ഉമ്മർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഗോപാലകൃഷ്‌ണൻ നായർ, ട്രഷറർ വി.സി എബ്രഹാം, സെക്രട്ടറി കെ.ടി സ്‌കറിയ, രാധാകൃഷ്‌ണൻ നായർ, ജോൺസി ജോൺ, വി.ടി മത്തായി, ഗോപിനാഥൻ നായർ, ജോർജ് അഞ്ചേരി എന്നിവർ പ്രസംഗിച്ചു.