കുമരകം: നഷ്ണാന്തറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ 119 മത് മകരഭരണി മഹോത്സവം ഇന്ന് മുതൽ 23 വരെ നടക്കും. കെ.ബൈജു തന്ത്രി മുഹമ്മ, മേൽശാന്തി ഷാജി ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 7.30ന് പന്തീരടി പൂജയും ഉപദേവതാ പൂജയും നടക്കും. വൈകിട്ട് 7ന് ഭഗവതിസേവ. നാളെ രാവിലെ 10 മുതൽ ത്രിപുര സുന്ദരി പൂജയും കലശ വഴിപാടും കലശാഭിഷേകവും. വൈകിട്ട് 7ന് ദേശതലപ്പൊലി, തുടർന്ന് ദേവീവിഗ്രഹ സമർപ്പണം. ശനിയാഴ്ച്ച രാവിലെ 9ന് സർപ്പപൂജ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പള്ളിവാളും ചിലമ്പും ഗുരുനാഥന്റെ നടയിൽ നിന്നും ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് കൊടുങ്ങല്ലൂർ സേവ നടക്കും. രാത്രി 11ന് വലിയ ഗുരുതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തർ ചടങ്ങിൽ പങ്കെടുക്കണമെന്ന് ദേവസ്വം സെക്രട്ടറി സി.ഡി.സലിയും പ്രസിഡന്റ് സി.കെ.പത്മനാഭനും അറിയിച്ചു.