തലയോലപ്പറമ്പ് :എസ്.എൻ.ഡി.പി യോഗം 4472-ാം വെട്ടിക്കാട്ടുമുക്ക് ശാഖാ ഗുരുമന്ദിരത്തിലെ 43-ാം മത് പ്രതിഷ്ഠാ വാർഷികവും 19-ാം മത് പുന:പ്രതിഷ്ഠാ വാർഷികവും യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി എസ്.അനിമോൻ,യൂണിയൻ കൗൺസിലർ കെ.എസ് അജീഷ് കുമാർ, ക്ഷേത്രം തന്ത്റി കണ്ണൻശാന്തി,അനൂപ് ശാന്തി, രമ്യ സന്തോഷ്, സുപ്രഭാ രാജൻ, ഓമന വിജയൻ, ഷീബ സന്തോഷ് തുടങ്ങിയവർ ഗുരുദേവ പ്രാർത്ഥനയ്ക്കും ചടങ്ങുകൾക്കും നേതൃത്വം നൽകി.