കോട്ടയം: അയ്മനം മൈൽസ്റ്റോൺ പുരുഷ സ്വയം സഹായസംഘത്തിന്റെ മഹാകവി കുമാരനാശാൻ സ്മാരക പ്രഥമ പുരസ്കാരത്തിന് അഭയം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ വി.എൻ വാസവൻ അർഹനായി. ജീവകാരുണ്യ മേഖലയിലെ സമഗ്ര സംഭാവനകൾക്കാണ് 10001 രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം. ഫെബ്രൂവരി 21ന് കുടയംപടി എസ്.എൻ.ഡി.പി ഹാളിൽ ചേരുന്ന ആശാൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.