കോട്ടയം : ശ്രീനാരായണ വനിതാ സമാജം വിദ്യാഭ്യാസ അവാർഡ് വിതരണം വാർഡ് കൗൺസിലർ സിൻസി പാറയിൽ ഉദ്ഘാടനം ചെയ്തു. കവി കൈനകരി ഷാജി മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, അഡ്വ.വി.വി.പ്രഭ , വനിതാ സമാജം സെക്രട്ടറി ശോഭനാമ്മ, ജോയിന്റ് സെക്രട്ടറി രാജമ്മ ശിവൻ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് അഡ്വ.സി.ജി.സേതുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.