അടിമാലി: യുഡിഎഫ് ദേവികുളം നിയോജക മണ്ഡല നേതൃയോഗം അടിമാലിയിൽ നടന്നു.നിയമസഭാ തിരഞ്ഞെടുപ്പിന് സ്വീകരിക്കേണ്ടുന്ന മുന്നൊരുക്കങ്ങൾ സംബന്ധിച്ചും ഫെബ്രുവരി 13ന് അടിമാലിയിൽ എത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പ്രചാരണജാഥക്ക് നൽകുന്ന സ്വീകരണ പരിപാടികൾ സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
.യു ഡി എഫ് ദേവികുളം നിയോജക മണ്ഡലം ചെയർമാൻ എം. ബി .സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകൻ, മുൻ എം. എൽ. എ മാരായ ഇ എം അഗസ്തി, എ .കെ മണി, നേതാക്കളായ ജി മുനിയാണ്ടി, സാബു പരവരാകത്ത്, എം എം നവാസ്, കെ എ കുര്യൻ തുടങ്ങിയവർ സംസാരിച്ചു.