elapehant-veli

അടിമാലി: തുടരെത്തുടരെ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങും, പിന്നെ ആനക്കുളം നിവാസികൾക്ക് സ്വസ്തത നഷ്ടപ്പെടുന്ന നാളുകളാണ്.കാട്ടാനകൾ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയാൻ ആനക്കുളത്തിന്റെ വനാതിർത്തിയിൽ വനംവകുപ്പ് ആനവേലി തീർത്തിരുന്നു.ആദ്യ കാലങ്ങളിൽ ആനവേലി ഒരു പരിധിവരെ ഫലപ്രദമായിരുന്നു.പക്ഷെ ഇപ്പോൾ ആനകളും നുഴഞ്ഞ്കയറ്റം പഠിച്ചു. വേലിക്കിടയിലൂടെ നുഴഞ്ഞ് ഇറങ്ങി ജനവാസമേഖലയിലേക്ക് പ്രവേശിക്കുന്നുവെന്നാണ് കർഷകരുടെ പരാതി.ഏതാനും ദിവസങ്ങൾക്ക് മുമ്പ് വനംവകുപ്പ് ആനവേലിയുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിരുന്നു.വേലിയുടെ താഴ്ഭാഗത്തെ ഇരുമ്പുവടം ഒരൽപ്പം കൂടി ബലമുള്ളതാക്കി മാറ്റിയാൽ ആനകൾ നുഴഞ്ഞ് കയറുന്നത് തടയാമെന്ന് പ്രദേശവാസികൾ പറയുന്നു.വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന കൃഷിയിടങ്ങളിൽ എത്തുന്ന ആന ആനക്കുളത്തിന്റെ പലമേഖലകളിലും വലിയ നാശം വിതക്കുന്നുണ്ട്.ആനക്കുളത്തിന് പുറമെ മാങ്കുളം പഞ്ചായത്തിന്റെ വിവിധ ജനവാസ മേഖലകളിലും കാട്ടാനകൾ സ്വര്യ വിഹാരം നടത്തുകയാണ്.കവിതക്കാട്,താളുംങ്കണ്ടം,വിരിപാറ തുടങ്ങി പഞ്ചായത്തിന്റെ ഒട്ടുമിക്ക ഇടങ്ങളിലും കാട്ടാനകളുടെ സാന്നിധ്യമുണ്ട്.കൈനഗിരിക്ക് സമീപം കല്ലാർ മാങ്കുളം റോഡിൽ രാത്രികാലത്ത് ആനകളുടെ സാന്നിദ്ധ്യമുള്ളത് വാഹനയാത്രികർക്കും ഭീഷണി ഉയർത്തുന്നു.