ഈരാറ്റുപേട്ട : കേരള ഇലക്ട്രിക് സൂപ്പർ വൈസേഴ്സ് ആൻഡ് വയർമെൻ അസോസിയേഷൻ ഈരാറ്റുപേട്ട യൂണിറ്റ് ഉദ്ഘാടനം പി.സി.ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേലമ്പാറ പല്ലാട്ട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മോഹൻദാസ് ഉണ്ണിമഠം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.എം.രമേശ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അനുപമ, രാധാകൃഷ്ണൻ നായർ, റ്റിമ്മിച്ചൻ രാമപുരം, ജോളി, അജീഷ് കുമാർ, സജിമോൻ, ജോയി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.