അടിമാലി: രക്താർബുദം ബാധിച്ചതിനെ തുടർന്ന് മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താൻ സുമനസുകളുടെ സഹായം തേടുകയാണ് കമ്പിളികണ്ടം തന്നിക്കൽ മണിയുടെ മകൻ വിഷ്ണു (23). എറണാകുളത്ത് ആംബുലൻസ് ഡ്രൈവറായി നോക്കി വരുമ്പോഴാണ് രക്താർബുദത്തിന് ഇരയായത്. രാജഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിഷ്ണുവിന് ശസ്ത്രക്രിയയ്ക്ക് 25 ലക്ഷത്തോളം രൂപ വേണ്ടി വരും. പിതാവ് മണി കൂലി പണിക്കാരനാണ്. പിതാവിന്റെയും മാതാവിന്റെയും സഹോദരിയുടെയും മജ്ജ പരിശോധനയ്ക്കായി നൽകി ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുകയാണ് വിഷ്ണു. ചികിത്സയ്ക്കായി പണം കണ്ടെത്താനായി വിഷ്ണു മണി സഹായ നിധിയും അടിമാലി യൂണിയൻ ബാങ്കിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 352502010073389 ഐ.എഫ്.എസ്.സി കോഡ്: UBlN 0535257.